Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smuggling Cannabis

Idukki

ക​ഞ്ചാ​വ് ക​ട​ത്തി​യ പ്ര​തി​ക​ള്‍​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും

തൊ​ടു​പു​ഴ: ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും. തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം മേ​ച്ചേ​രി​യി​ല്‍ റ​ഷീ​ദ് ഹു​സൈ​ന്‍ (37), പെ​രു​മ്പ​ള്ളി​ച്ചി​റ മു​ണ്ട​യ്ക്ക​ല്‍ നെ​സ​ല്‍ സി​ദ്ദി​ഖ് (30), പെ​രു​മ്പ​ള്ളി​ച്ചി​റ കൊ​ച്ചു​പ​റ​മ്പി​ല്‍ നൗ​ഫ​ല്‍ അ​ലി​യാ​ര്‍ (26) എ​ന്നി​വ​രെ​യാ​ണ് മൂ​ന്നു വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 50,000 രൂ​പ പി​ഴ അ​ട​ക്കു​ന്ന​തി​നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റു മാ​സം​കൂ​ടി ക​ഠി​ന ത​ട​വി​നും തൊ​ടു​പു​ഴ എ​ന്‍​ഡി​പി​എ​സ് കോ​ട​തി സ്‌​പെ​ഷ​ല്‍ ജ​ഡ്ജി ഡോ.​പി.​കെ. ജ​യ​കൃ​ഷ്ണ​ന്‍ ശി​ക്ഷി​ച്ച​ത്.

2017 ഏ​പ്രി​ല്‍ 28ന് ​തി​യ​തി​ബോ​ഡി​മെ​ട്ട് എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍​നി​ന്നാ​ണ് 3.100 കി​ലോ ക​ഞ്ചാ​വു​മാ​യി ഉ​ടു​മ്പ​ന്‍​ചോ​ല എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന എം.​എ​ന്‍. ര​ഘു​നാ​ഥ​ന്‍ നാ​യ​രും സം​ഘ​വും ചേ​ര്‍​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കേ​സി​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.

Latest News

Corehub Up